സുനോജിന് വേണം സഹായം
തളിപ്പറമ്പ് :ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 14 -ാം വാർഡിലെ കൂവേരി കാക്കടവ് ബ്രദേഴ്സ് ക്ല ബിന് സമീപത്തെ മൊത്തങ്ങ സുനോജ് (54) ഇരുവൃക്കകളും തക രാറിലായി ചികിത്സയിലാണ്. തളി പ്പറമ്പ് ലൂർദ് ആസ്പത്രിയിൽനിന്ന് ഡയാലിസിസ് ചെയ്തുവരികയാണി പ്പോൾ. രണ്ടുവർഷത്തോളമായി ഇദ്ദേഹം അസുഖബാധിതനായിട്ട്. ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെ ക്കാനാണ് ഡോക്ടർമാർ നിർദേശി ച്ചത്. സുനോജിന്റെ ഭാര്യ ഷൈനി വൃക്ക നൽകാൻ തയ്യാറുമാണ്. 15 ലക്ഷം രൂപയാണ് ചെലവ് പ്രതീ ക്ഷിക്കുന്നത്.
നേരത്തേ ബസ് കണ്ടക്ടറായിരുന്ന സുനോജിന്റെ കുടുംബം സാമ്പത്തികമായി പ്രയാസം അനുഭവിക്കുകയാണ്. വൃക്ക മാറ്റിവെക്കാനുള്ള തുക കണ്ടെത്താൻ വിവിധ ജനപ്രതിനിധികളെയും രാഷ്ട്രീയപാർട്ടി പ്രതി നിധികളെയും ഉൾപ്പെടുത്തി എം. സുനോജ് ചികിത്സാകമ്മ റ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.രവീന്ദ്രൻ, ഗ്രാമപ്പഞ്ചായത്തംഗം ടി.വി. സുനിത, കെ.വി.രാഘവൻ, ടി. ബാബു, ടി.എൻ.അഖിൽ, കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടു ത്തു. ഫോൺ: 9400486813. ഫെ ഡറൽ ബാങ്ക്, ഏര്യം ശാഖ ബാങ്ക് അക്കൗണ്ട് നമ്പർ: 13280100146631. ഐ.എഫ്.എസ്. കോഡ്: FDRL0001328