ലോകകപ്പ് ഫുട്ബോൾ സീ സ്പോർട്സിൽ കാണാം
ന്യൂഡൽഹി :ഇന്ത്യയിലെ ലോകകപ്പ് ഫുട്ബോൾ സംപ്രേഷണാവകാശം സ്വന്തമാക്കി സീ എന്റർടെയ്ൻമെന്റ്. സീയുടെയുണൈറ്റഡ്-8 ചാനലിലായിരിക്കും തത്സമയ സംപ്രേഷണം. സീ- 5 ഒ.ടി.ടി. പ്ലാറ്റ്ഫോ മിലും തത്സമയ സ്ട്രീമി ങ്ങുണ്ടാവും.കരാർതുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പത്തു കോടി ഡോളറാ ണ് (ഏകദേശം 950 കോടിരൂപ) ഫിഫ ആവശ്യപ്പെട്ടിരു ന്നത്. എന്നാൽ, മത്സരങ്ങൾ ഏറെയും അർധരാത്രി യിലായതിനാൽ കാഴ്ച ക്കാർ കുറവായിരിക്കുമെന്ന ആശങ്കയിൽ ജിയോ സ്റ്റാർ ഉൾപ്പെടെയുള്ളവർ ലേലത്തിൽ നിന്ന് പിൻമാറിയിരുന്നു. ജൂൺ 11 മുതൽ ജൂലായ് 19-വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ഇത്തവണത്തെ ലോകകപ്പ്.