നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്കി സുപ്രീംകോടതി
ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്കി സുപ്രീംകോടതി. പള്‍സർ സുനിക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സർ സുനി പറഞ്ഞു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്‍കണമെന്നും ഉത്തരവിട്ടു.