തളിപ്പറമ്പ പരിയാരത്ത് സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി
തളിപ്പറമ്പ : പരിയാരത്ത് സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി. തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കൃതിക ബസ് ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടേ കാലോടെ പരിയാരം മെഡിക്കൽ കോളേജിന് സമീപത്ത് ദേശീയ പാതയിലെ ഡിവൈഡറിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച് കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.