സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകൾ; സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും
ന്യൂഡൽഹി : സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് രാവിലെ 11 മണിക്ക് ചുമതലയേൽക്കും. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുക. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന് അനുവദിച്ചിട്ടുള്ളത്. മൂന്നാം മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം തന്നെ ഇന്ന് ചുമതലയേൽക്കും. പ്രധാനമന്ത്രി ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക ക്ഷേമ പദ്ധതിയായ പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലാണ് അദ്ദേഹം അധികാരമേറ്റ ശേഷം ആദ്യം ഒപ്പുവച്ചത്.