കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി
കൊട്ടിയൂർ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരു ന്നു സുരേഷ് ഗോപി അക്കരെ സന്നിധി യിൽ ദർശനം നടത്തിയത്. കൊട്ടിയൂരിൽ വൻ ഭക്തജനാവലിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തിരുവഞ്ചിറയിൽ ഇറങ്ങി തൊഴുത് ഭണ്ഡാരം സമർപ്പിച്ചശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ബി.ജെ.പി. ദേശീയ കൗൺസിലംഗം പി.കെ. കൃഷ്ണദാസ്, യു പ്രസിഡൻ്റ് വമോർച്ച സംസ്ഥാന പ്രസിഡന്റ് ഫ്രഫുൽ കൃഷ്ണ, കെ രഞ്ജിത്ത്, വത്സൻ തില്ലങ്കേരി തുടങ്ങിയവർ സുരേഷ് ഗോപിക്കൊപ്പമുണ്ടാ യിരുന്നു. എം.കെ. രാഘവൻ എം.പി., ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നടി അനുശ്രീ തുടങ്ങിയവരും കൊട്ടിയൂരിൽ ദർശനം നടത്തി.