കേന്ദ്രമന്ത്രി സുരേഷ് ഗോപി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
തളിപ്പറമ്പ : കേന്ദ്രമന്ത്രി സുരേഷ് ഗോപി രാജരാജേശ്വരനെ തൊഴുതുവണങ്ങി. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ട്രസ്റ്റി ബോർഡ് അംഗങ്ങളും ബി.ജെ.പി നേതാക്കളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ചോതിനക്ഷത്രത്തിൽ സ്വർണക്കുടം വെച്ച് തൊഴുതാണ് സുരേഷ് ഗോപി രാജരാജേശ്വ രനെ വണങ്ങിയത്. അഞ്ച് പട്ടംതാലി, നെയ്യമൃത് എന്നിവയും ഭഗവാന് മുന്നിൽ സമർപ്പിച്ചു. ബി.ജെ.പി. നേതാക്കളായ കെ.രഞ്ചിത്ത്, വി.കെ. സജീവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡി.വൈ.എസ്.പി. പി. പ്രമോദി ൻ്റെ നേതൃത്വത്തിൽ പോലീസ് ആളുകളെ നിയന്ത്രിച്ചു.