സർക്കാർ സേവനങ്ങൾ മുടങ്ങി
തിരുവനന്തപുരം :സാങ്കേതി കപ്രശ്നങ്ങൾ കാരണം സർക്കാ രിൻ്റെ ഓൺലൈൻ സംവിധാ നങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ തടസ്സപ്പെട്ടു.ഇതോടെട്രഷറിയിലെ ഇടപാടുകളും
വിവിധ ഡിജിറ്റൽ സേവനങ്ങളുംഉച്ചവരെ മുടങ്ങി. എല്ലാ വകുപ്പുകളെയുമിത് ബാധിച്ചു.
സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ സു രക്ഷാ സോഫ്റ്റ്വേർ അപ്ഡേ ഷൻ നടത്താൻ സെർവർ ഡൗൺ ആക്കിയതാണ് തടസ്സത്തിന് കാരണം.
അവധി ദിവസമായ ശനി യാഴ്ച അപ്ഡേഷന് ശ്രമിച്ചെ ങ്കിലും നടന്നില്ല. തിങ്കളാഴ്ച ഇതിന് വീണ്ടും ശ്രമിച്ചപ്പോഴാ ണ് ഓൺലൈൻ സംവിധാന ങ്ങൾ പ്രവർത്തിക്കാതെ സേ വനങ്ങൾ തടസ്സപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രശ്നം പരി ഹരിച്ചു.