‘ദ് ലവ് ഈസ് ഓൾവെയ്സ് ലൗഡർ’
തമിഴ്നാട് :വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ തിളങ്ങിയത് നടി തൃഷയായിരുന്നു. നീല പട്ടുസാരിയിൽ അതീവ സുന്ദരിയായി എത്തിയ താരം ചടങ്ങിലുടനീളം മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോൾ തന്റെ ആ ലുക്കിലുള്ള ചിത്രങ്ങൾക്കൊപ്പം തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ദ് ലവ് ഈസ് ഓൾവെയ്സ് ലൗഡർ’ (‘സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടതാണ്) എന്നാണ് തൃഷ കുറിച്ചത്. ഈ വാക്കുകൾ വിജയ്ക്കുള്ള പിന്തുണയും സ്നേഹവുമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. നടി ലിസി ഉൾപ്പെടെയുള്ള പ്രമുഖർ തൃഷയുടെ ലുക്കിനെ പുകഴ്ത്തി എത്തിയപ്പോൾ, കമന്റ് ബോക്സിൽ ഭൂരിഭാഗവും വിജയ്യുടെ പേരുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചകളാണ് നടക്കുന്നത്.