9.700 കിലോഗ്രാം കഞ്ചാവുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു
തളിപ്പറമ്പ : 9.700 കിലോഗ്രാം കഞ്ചാവുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും പരിയാരം പൊലീസും സംയുക്തമായി പ്രതികളെ പിടികൂടിയത്. അലക്യം പാലത്തിന് സമീപത്തെ കാര്‍ലോസ് കുര്യാക്കോസ്, ചെറുതാഴം സ്വദേശി കെ.വി.അഭിജിത്ത്, ഏമ്പേറ്റ് സ്വദേശി കെ.ഷിബിന്‍, ശ്രീസ്ഥ സ്വദേശി കെ.ഷിജിന് ദാസ്, വിളയാങ്കോട് സ്വദേശി റോബിന് റോഡ്സ് എന്നിവരാണ് പിടിയിലായത്.