പട്ടുവം കെ. പി. അബൂബക്കർ മുസ്ല്യാരുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച; 20 പവൻ്റെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു
തളിപ്പറമ്പ : സുന്നി പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവ് പട്ടുവം കെ. പി. അബൂബക്കർ മുസ്ല്യാരുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പട്ടുവം കോട്ടക്കിൽ പാലത്തിന് സമീപത്തെ വീട്ടിൽ നിന്ന് 20 പവൻ്റെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. വ്യാഴാഴ്ച രാവിലെ മകൻ വീട്ടിലെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. മുകളിലത്തെ മുറിയിലുണ്ടായിരുന്ന അലമാര തുറന്നാണ് 20 പവൻ്റെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നത്. എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.