കുപ്പം ദേശീയ പാതയിൽപാലത്തിന് സമീപം ലോറി ബാരി കേഡിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു
തളിപ്പറമ്പ : തളിപ്പറമ്പ കുപ്പം ദേശീയ പാതയിൽപാലത്തിന് സമീപം ലോറി ബാരി കേഡിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. തലനാരഴിക്കാണ് വൻ ദുരന്തം ഒഴിവായത്. കുപ്പം പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് കണ്ണൂർ ഭാഗത്ത് നിന്നു വന്ന ലോഡ് അടക്കമുള്ള ലോറി അപകടത്തിൽപ്പെട്ടത്. കുപ്പം പാലം കഴിഞ്ഞ ഉടൻ ബാരിക്കേഡിനടിച്ചു ലോറി താഴ്ചയിലേക്ക് ചരിഞ്ഞു നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ലോറി വലിച്ച് മാറ്റുവാൻ ശ്രമിക്കുമ്പോഴാണ് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായത്. പയ്യന്നൂർ ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പലതും സി പൊയിൽ കുറ്റ്യേരി ഭാഗം വഴിയാണ് പോയത്.