മാവിച്ചേരിയിലെ മുൻ സിപിഎം പ്രവർത്തകൻ കെ ബാലകൃഷ്ണൻ അന്തരിച്ചു
തളിപ്പറമ്പ : മാവിച്ചേരിയിലെ മുൻ പാർട്ടി പ്രവർത്തകൻ സഖാവ് കെ ബാലകൃഷ്ണൻ അന്തരിച്ചു. സിപിഐ (എം) മുൻ കുറ്റേരി ലോക്കൽ കമ്മിറ്റി അംഗം, മാവിച്ചേരി ബ്രാഞ്ച് സെക്രട്ടറി,ട്രേഡ് യൂണിയൻ നേതാവ്, മുൻ പരിയാരം പഞ്ചായത്ത് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചു. ഭൗതിക ശരീരം രാവിലെ 8.30 ന് മാവിച്ചേരി എകെജി മന്ദിരത്തിലും പിന്നീട് വീട്ടിലും പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് ഒരു മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തിൽ സംസ്കാരം.