കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി : കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കണ്ണപുരം കയറ്റിൽ സ്വദേശി അജയ് രമേശാണ്(22) മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അമിത വേഗതയിലെത്തിയ ബൈക്ക് പോത്തിനെ ഇടിക്കുകയും ബൈക്ക് ഓടിച്ച രമേശ് തെറിച്ച് വീഴുകയുമായിരുന്നു. തിരക്കേറിയ സീപോർട്ട് എയർപോട്ട് റോഡ് പോത്ത് മുറിച്ച് കടന്നതാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തിൽ പോത്തിനും ജീവഹാനി സംഭവിച്ചു. രമേശൻ മഹിജ ദമ്പതികളുടെ മകനാണ്. സഹോദരി അഭിന. സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.