തളിപ്പറമ്പ് പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം
by
ZealTv
July 3, 2024
തളിപ്പറമ്പ : പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന പുരുഷൻ്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി.