മുതുകുടയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു; ആളപായം ഇല്ല
by
ZealTv
June 9, 2024
തളിപ്പറമ്പ : ശക്തമായ കാറ്റിലും മഴയിലും മുതുകുടയിലെ ബ്യൂട്ടീഷ്യൻ ഇടച്ചേരിയൻ മഹേഷിന്റെ വീട് തകർന്നു. വീടിന്റെ മേൽക്കുര തകർന്നാണ് അപകടം ഉണ്ടായത്. വീട്ടിൽ മഹേഷും ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഞരുങ്ങുന്ന ശബ്ദം കേട്ട ഉടൻ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല.