പട്ടുവം ജനകീയ ആരോഗ്യ കേന്ദ്രം പ്രവൃത്തി ഉദ്ലാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു
തളിപ്പറമ്പ : പട്ടുവം ജനകീയ ആരോഗ്യ കേന്ദ്രം പ്രവൃത്തി ഉദ്ലാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആനക്കീൽ ചന്ദ്രൻ, ഡോ: രശ്മി മാത്യു, ടി വി പ്രേമൻ, ടി ദാമോദരൻ, കെ നാസർ, ടി ഗോപി, ഏഴോം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം പി ആർ ഒ : സൗമ്യ സേവ്യർ, പി കെ വിജയൻ, ടി അജിത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ: അരുൺശങ്കർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് കായ കല്പം അവർഡ് നേടിയ മുള്ളുൽ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരെ അനുമോദിച്ചു. എം എൽ എ ഉപഹാരങ്ങൾ സമ്മാനിച്ചു.