തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി
തളിപ്പറമ്പ : തളിപ്പറമ്പ മണ്ഡലം കോൺഗ്ര സ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം സമുചിതമായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തളിപ്പറമ്പ കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. അഡ്വ: ടി.ആർ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എം.എൻ. പൂമംഗലം കെ.രമേശൻ രാഹുൽ വെച്ചിയോട്ട് വി. അഭിലാഷ് സി.വി. സോമനാഥൻ പ്രമീള രാജൻ പി.വി.നാണു എന്നിവർ സംസാരിച്ചു.