രക്ത ഗ്രൂപ്പ് നിർണ്ണയവും രക്തദാന സേനാ രൂപീകരണവും സൗജന്യ ഷുഗർ, പ്രഷർ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
പട്ടുവം : പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം, യുവജനവേദി തളിപ്പറമ്പ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് രക്ത ഗ്രൂപ്പ് നിർണ്ണയവും രക്തദാന സേനാ രൂപീകരണവും സൗജന്യ ഷുഗർ, പ്രഷർ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യുവജനവേദി പ്രസിഡണ്ട് പി പ്രണവ് അധ്യക്ഷത വഹിച്ചു.പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് ബോധവൽക്കരണ ക്ലാസ് എടുത്തു. ആശാവർക്കർ കെ വി ശാന്ത, ശ്രീലക്ഷ്മി, ബബിത, മനീഷ, സെഫീന തുടങ്ങിയവർ ക്യാബിന് നേതൃത്വം നൽകി. പി പി പ്രണവ് സ്വാഗതവും കൃഷ്ണ അനൂപ് നന്ദിയും പറഞ്ഞു.