മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 60 വർഷം കഠിന തടവും
തളിപ്പറമ്പ് : മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 60 വർഷം കഠിന തടവും. 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് പെരുനിലത്തെ കുന്നുംപുറത്ത് കെ.സി.ജിനോ (43) നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2017 ഡിസംബറിലായിരുന്നു സംഭവം. അന്നത്തെ ആലക്കോട് ഇൻസ്പെക്ടർമാരായിരുന്ന കെ.ജെ.വിനോയി, വിനോദൻ, എസ്.ഐ. നിബിൻ ജോയി എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. നാല് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.