പരിയാരത്ത് കുഴൽ പണവേട്ട; പരിയാരം പോലീസ് 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി
പരിയാരം : അതിസമര്‍ത്ഥമായ നീക്കത്തിലൂടെ പരിയാരം പോലീസ് 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. തളിപ്പറമ്പുകാരനുള്‍പ്പെടെ മൂന്നുപേരെ സി.ഐ: കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു പുഷ്പഗിരിയിലെ നഹലാസില്‍ നാസിഫ് (22), അള്ളാംകുളത്തെ ഷംനാസില്‍ മുഹമ്മദ്ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീല്‍ (38) എന്നിവരെയാണ് പിടി കൂടിയത്.