ദേശീയപാതയിൽ ബക്കളത്ത് ലോറി കുഴിയിൽ വീണു; ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു
തളിപ്പറമ്പ : ദേശീയപാതയിൽ ബക്കളത്ത് ലോറി കുഴിയിൽ വീണു. ബക്കളം എകെജി മന്ദിരത്തിന് സമീപം സർവീസ് റോഡിലെ കുഴിയിൽ ലോറി വീണതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു ചൊവ്വാഴ്ച രാവിലെ 9:45 ആയിരുന്നു സംഭവം. സർവീസ് റോഡിൽ രൂപപ്പെട്ട കുഴിയൽ ലോറിയുടെ ടയർ മുക്കാൽ ഭാഗത്തോളം അകപ്പെടുകയായിരുന്നു. ഇതോടെ തളിപ്പറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ മണിക്കൂറുകൾ ഓളം ഗതാഗത തടസ്സമുണ്ടായിരുന്നു. കെഎസ്ആർടിസി ദീർഘദൂര ബസ്സുകളും ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും ഏറെനേരം ഗതാഗതക്കുരുക്കിൽപ്പെട്ടു.