ഫിസിയോതെറാപ്പി വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തളിപ്പറമ്പ് : ഫിസിയോതെറാപ്പി വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ലൂർദ്ദ് നഴ്സിങ് കോളജ് ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർഥിനി എറണാകുളം തോപ്പുംപടി കൊച്ചു പള്ളി റോഡ് കോനോത്ത് ഹൗസ് ആൻമരിയ 22 ആണ് തളിപ്പറമ്പ് ചിറവക്കിലുള്ള കോളേജ് ഹോസ്റ്റലിൽ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.