പട്ടുവത്ത് നിറച്ച ഗ്യാസ് സിലണ്ടർ കയറ്റി പോകുകയായിരുന്ന മിനിലോറി മറിഞ്ഞു
തളിപ്പറമ്പ : നിറച്ച ഗ്യാസ് സിലണ്ടർ കയറ്റി പോകുകയായിരുന്ന മിനിലോറി മറിഞ്ഞു. പട്ടുവം മംഗലശേരി പടിഞ്ഞാറ് നമ്പിക്കുളത്ത് കാവിനു സമീപമാണ് അപകടം നടന്നത്. റോഡിലെ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. ചൊവാഴ്ച രാവിലെ 8 മണിയോടെ യായിരുന്നു സംഭവം. ചുടലയിലെ എൻ എഫ് ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലു ണ്ടായിരുന്ന ഡ്രൈവർക്ക് നിസാര പരിക്കേറ്റു.