സമ്പൂർണ പുകയില രഹിത വിദ്യാലയങ്ങൾ പരിയാരം പഞ്ചായത്ത് തല പ്രഖ്യപാനം നടന്നു
തളിപ്പറമ്പ : സമ്പൂർണ പുകയില രഹിത വിദ്യാലയങ്ങൾ പരിയാരം പഞ്ചായത്ത് തല പ്രഖ്യപാനം നടന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ പഞ്ചായത്ത് തല പ്രഖ്യാപനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ബാബുരാജൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി രജനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഗോപാലൻ, പഞ്ചായത്ത് മെമ്പർമാരായ പി വി സജീവൻ, അഷറഫ് കൊട്ടോല തുടങ്ങിയവർ പ്രസംഗിച്ചു. പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം രോഹിത് സ്വാഗതം പറഞ്ഞു.