അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു
തളിപ്പറമ്പ : അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് എ കെ എസ് ടി യു ജില്ല സെക്രട്ടറി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജോയിൻറ് കൗൺസിൽ തളിപ്പറമ്പ് മേഖല പ്രസിഡന്റ് പി പി ആരിഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോ: സെക്രട്ടറി റൈന മോളി സ്വാഗതവും ഇരിക്കൂർ മേഖല പ്രസിഡന്റ് പ്രശാന്തൻ നന്ദിയും പറഞ്ഞു. പ്രകടനത്തിൽ സിനി മത്തായി, കെ കെ ചന്ദ്രൻ, കെ യു അജയകുമാർ എന്നിവർ നേതൃത്വം നൽകി.