ആശ പ്രവർത്തകർക്കുള്ള ഏഴോം ബ്ലോക്ക് തല പത്താഠ മൊഡ്യൂൾ ത്രിദിന പരിശീലനം ആരംഭിച്ചു
തളിപ്പറമ്പ : പട്ടുവം മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പരിശീലനം നടക്കുന്നത്. തളിപ്പറമ്പ് നഗരസഭ, പരിയാരം, പട്ടുവം, ചെറുതാഴം, ഏഴോം പഞ്ചായയത്തുകളിലെ 112 ഓളം ആശ വർക്കർമാർക്കാണ് പരിശീലനം നല്കുന്നത്. നേത്ര ആരോഗ്യ സേവനങ്ങ ൾ, വദന ആരോഗ്യ സേവനങ്ങൾ, മാനസി കാരോഗ്യ സേവനങ്ങൾ, ഇ എൻ ടി സേവനങ്ങൾ, പ്രഥമ ശുശ്രൂഷ എമർജൻസി കെയർ, വയോജനാരോഗ്യം, പാലിയേറ്റീവ് കെയർ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനത്തിന് ഊന്നൽ നല്കിയിട്ടുള്ളത്. പട്ടുവം ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പരിശീലനം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി അജിത്ത് കുമാർ പ്രസംഗിച്ചു. പട്ടുവം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ജീജ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്മാരായ എ വി ലജിത, പി രാജശ്രീ രാജ്, ഏഴോം ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി റസീന, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് വിനിത രാമകൃഷ്ണൻ എന്നിവർ പരിശീലനം നല്കി. ഏഴോം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പി ആർ ഒ : സൗമ്യ സേവ്യർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി വി പവിത്രൻ നന്ദിയും പറഞ്ഞു