പന്ത്രണ്ടാം ശമ്പള പരിഷ്ക്കര ണ നടപടികൾ ആരംഭിക്കണമെന്ന് കെ ജി ഒ എഫ് തളിപ്പറമ്പ താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു
തളിപ്പറമ്പ : പന്ത്രണ്ടാം ശമ്പള പരിഷ്ക്കര ണ നടപടികൾ ആരംഭിക്കണമെന്ന് കെ ജി ഒ എഫ് തളിപ്പറമ്പ താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാട്യുട്ടറി പെൻഷൻ പുന: സ്ഥാപിക്കുക, ക്ഷമബത്ത കുടിശിക അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കു ക എന്നീ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി. കേരള ഗസ്സറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ പ്രമോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ഡോ: മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കെ കെ അമൃത അനുശോചന പ്രമേയവും പി രേഷ്മ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ ജി ഒ എഫ് ജില്ല പ്രസിഡൻ്റ് ഡോ: വി ആർ സുരേഷ്കുമാർ ജില്ല തല പ്രവർത്തന റിപ്പോർട്ടും താലൂക്ക് സെക്രട്ടറി രാഗിഷ രാമദാസ് താലൂക്ക് തല പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. രാഗിഷ രാമദാസ് സ്വാഗതവും കെ കെ അമൃത നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ വി വിജയൻ (പ്രസിഡൻ്റ്), കെ കെ അമൃത ( സെക്രട്ടറി), കെ കെ ശ്രീഷ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.