ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികൾക്ക് പരിശീലനം നൽകി
തളിപ്പറമ്പ : ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികൾക്ക് പരിശീലനം നൽകി. പട്ടുവം പഞ്ചായത്തിലെ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾക്ക് ആരോഗ്യ ബോധവൽക്കരണം, പൊതു ജനാരോഗ്യ നിയമം, സി ഒ ടി പി എ നിയമം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം നൽകി. പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ _ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ ഭാവന എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത പ്രസംഗിച്ചു. ഡോ: കിരൺ സ്വാഗതം പറഞ്ഞു.