കെ എസ് ടി എ ജില്ലാ സമ്മേളനം ഷട്ടിൽ ടൂർണമെൻ്റിൽ തളിപ്പറമ്പ് നോർത്ത് ജേതാക്കൾ
തളിപ്പറമ്പ് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ഷട്ടിൽ ടൂർണമെൻ്റിൽ തളിപറമ്പ് നോർത്ത് സബ്ജില്ല ജേതാക്കളായി. വി വി അനീഷ് കുമാർ, ഡാനിയൽ സക്കറിയാസ് ടീം തളിപ്പറമ്പ് സൗത്തിലെ എം ഒ ഷനൂപ്, ആദർശ് നാരായണൻ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കേയി സാഹിബ് ബി എസ് കോളേജ് ഇൻഡോർ കോർട്ടിൽ നടന്ന മത്സരം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. കെ വി ദീപേഷ് അധ്യക്ഷനായി. ഇ കെ രമേശൻ, എം ആശാലത, കെ പി റിജു, ഒ വി പുരുഷോത്തമൻ, കെ ബിജേഷ്, പി ബ്രിജേഷ്, പി രഞ്ജിത് കുമാർ എന്നിവർ സംസാരിച്ചു. ജനുവരി 10, 11 തീയതികളിൽ തളിപ്പറമ്പിൽ കെ കെ എൻ പരിയാരം സ്മാരക ഹാളിലാണ് സമ്മേളനം.