താഴെ ബക്കളത്ത് അടിപ്പാത നിർമാണത്തിന് ദേശീയപാത അതോറിറ്റിയുടെ അനുമതി
ബക്കളം : താഴെ ബക്കളത്ത് അടിപ്പാത നിർമാണത്തിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചതായി കെ. സുധാകരൻ എം.പി. അറിയിച്ചു. താഴെ ബക്കളം കവല വഴി മൊറാഴ, പുന്നക്കുളങ്ങര, വെള്ളിക്കൽ, ഒഴക്രോം തുടങ്ങിയ മേഖലകളിലേക്ക് കടക്കാനുള്ള പ്രധാന വഴിയാണ്. അടിപ്പാത കിട്ടുന്നില്ലെങ്കിൽ പ്രദേശവാസികൾ ആറ് കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടിവരും. കെ. സുധാകരൻ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 10 മീറ്റർ വീതിയും നാല് മീറ്റർ ഉയരവുമുള്ള അടിപ്പാതയ്ക്കാണ് അനുമതി ലഭിച്ചത്.