കണ്ണൂർ പടന്നപ്പാലം, മഞ്ചപ്പാലം എന്നീ ഭാഗങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി
കണ്ണൂർ : പടന്നപ്പാലം, മഞ്ചപ്പാലം എന്നീ ഭാഗങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്ക് മാറി. ചില കുടുംബങ്ങൾ മുകൾനിലയിലേക്ക് താമസം മാറ്റി. താഴെചൊവ്വയിൽ വീട്ടിൽ വെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാനാമ്പുഴ തീരത്തോട് ചേർന്നുള്ള അഞ്ച് കുടുംബങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കനത്ത മഴയിൽ കക്കാട് പുഴ കവിഞ്ഞൊഴുകി പള്ളിപ്രം-കക്കാട് റോഡ് വെള്ളത്തിലായി. കണ്ണൂർ റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽനിന്ന് രണ്ടും മൂന്നും പ്ലാറ്റ്ഫോമിലേക്കുള്ള അടിപ്പാതയിൽ വെള്ളം കയറിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഉറവ പൊട്ടി വെള്ളമൊഴുകുന്ന സ്ഥലം ഇഷ്ടിക വെച്ച് മറച്ചുവെച്ചിട്ടുണ്ട്.