വജ്ര ജൂബിലി ഫെലോഷിപ്പ് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം
തളിപ്പറമ്പ:നാടിന്റെ ഉന്നതി നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, പ്രായഭേദമെന്യേ കലയോട് ആഭിമുഖ്യം വളർത്തുക, കലാവിഷയങ്ങളിൽ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക, യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കല അഭ്യസിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് 2026 – 27 വാർഷികപദ്ധതിയിലുൾപ്പെടുത്തി തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അജേഷ് പൂവനാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ശ്രീമതി,ഡിവിഷന് മെമ്പര് മാരായ വിഎ റഹീം,പി. മാധവൻ, പി. കെ. കുഞ്ഞിരാമൻ, പ്രമീള രാജൻ, മിനി ജോയി,ബിന്ദു ബിനോയി , പി. പ്രീത, ഫസീല ശംസീർ വജ്ര ജൂബിലി ഫെലോഷിപ്പ് കണ്ണൂര് ജില്ല കോർഡിനേറ്റർ നിഖിൽ വി., ബ്ലോക്ക് ക്ലസ്റ്റർ കൺവീനർ വിജിന എന്നിവര് പ്രസംഗിച്ചു