കൊട്ടിയൂരിൽ വൈശാഖ മഹോത്സവം ആരംഭിച്ചതോടെ ജില്ലയിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ഭക്തജന തിരക്കേറുന്നു
കൊട്ടിയൂർ:കൊട്ടിയൂരിൽ വൈശാഖ മഹോത്സവം ആരംഭിച്ചതോടെ ജില്ലയിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ഭക്തജന തിരക്കേറുന്നു.ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഒരോ ദിനവും കഴിയുംതോറും ഭക്തജന തിരക്കേറുകയാണ് . മുൻകാലങ്ങളിൽ കാസർകോഡ്, വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നുമായിരുന്നു ഭക്തജനങ്ങൾ എത്തിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നും കർണാടക തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ഭക്തജനങ്ങൾ കൊട്ടിയൂരിലേക്ക് ഒഴുകുകയാണ് ഒപ്പം ജില്ലയിലെ മറ്റ് പ്രധാന ക്ഷേത്രങ്ങൾ ആയ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ,ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം ,ശാക്തേയ കാവുകളിൽ അതിപ്രധാനമായ മാടായി തിരുവർക്കാട്ടുകാവ് , മൃദംഗശൈലേശ്വരി ക്ഷേത്രം.തൃച്ചംബരം ശ്രീകൃഷ്ണ ശ്രീകൃഷ്ണ ക്ഷേത്രംഎന്നിവിടങ്ങളിലും ഭക്തജനങ്ങൾ ഏറെ വരികയാണ്.അവധി ദിവസങ്ങളിൽ ആകട്ടെ തിരക്ക് നിയന്ത്രണാതീതമാകുന്ന സാഹചര്യം പലയിടങ്ങളിലും ഉണ്ട്.ക്ഷേത്ര ങ്ങളിലേക്കുള്ള ചെറുറോഡുകളിൽ പോലും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.കർണാടകയിൽ നിന്നുള്ള ഭക്തജനങ്ങളാണ് ഏറ്റവും കൂടുതൽ വരുന്നത്.പലയിടങ്ങളിൽ നിന്നും ട്രാവൽ പാക്കേജുകളിൽ എത്തുന്നവരുടെ എണ്ണവും ഏറെയാണ്.