വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം വേണം
തളിപ്പറമ്പ് :വ്യാപാരികൾ നേരിടുന്ന അതിപ്രധാനമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ഭാരവാഹികൾ ടി കെ ഗോവിന്ദൻ എം എൽഎക്ക് നിവേദനം സമർപ്പിച്ചു.പ്രാദേശികതലത്തിൽ തളിപ്പറമ്പിൽ കേരളത്തിൽ തന്നെ പിടിച്ചു കുലുക്കിയ അഗ്നിബാധ ഉണ്ടാവുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും ഒരുപാട് ആളുകൾക്ക് തൊഴിലും ഇല്ലാത്ത ഒരു അവസ്ഥയിൽ അഗ്നിക്കിരിയായ വ്യാപാരികൾക് ധനസഹായം ലഭിക്കുന്നതിന് കഴിഞ്ഞ കാലങ്ങളിൽ വിവിധ വകുപ്പുകളിലും സർക്കാരിനും നഷ്ടപരിഹാരത്തിനു വേണ്ടിയിട്ടുള്ള രേഖകളും മറ്റും സമർപ്പിച്ചിരുന്നു ഇതുവരെ ഒരു തുകയും ലഭിച്ചിട്ടില്ല എന്നും നഷ്ടപരിഹാര തുക സർക്കാരിൽ നിന്നും ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള സഹായങ്ങൾ ഉണ്ടാവണമെന്ന് വ്യാപരികൾനിവേദനത്തിലൂടെ ആവശ്യപ്പെടു.
തളിപ്പറമ്പ് പട്ടണത്തിൽ പൊതു ജനങ്ങൾ ബുദ്ധിമുട്ടുന്ന അശാസ്ത്രീയ പാർക്കിങ്ങും അനധികൃത കച്ചവടവും ഗതാഗത പ്രശ്നവും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ ഒരു അവസരത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ കഴിഞ്ഞ കാലങ്ങളിൽ സ്ഥാപിച്ച ട്രാഫിക് സ്റ്റേഷൻ വീണ്ടും തളിപ്പറമ്പിൽ തിരിച്ചുകൊണ്ടു വരുന്നതിനുംവികസിച്ചു വരുന്ന തളിപ്പറമ്പ് പട്ടണത്തിൽ നിന്നും ഫയർ സ്റ്റേഷൻ മാറ്റിയിട്ടുണ്ട് അതും പുനസ്ഥാപിക്കണമെന്നും
പട്ടണത്തിൽ മാലിന്യനിർമാർജനം നടത്തുന്നുണ്ട് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ സ്വകാര്യ സംരംഭകരെ ഉൾക്കൊള്ളിച്ചുകൊണ്ട് വിപുലമായ റീസൈക്ലിംഗ് സംവിധാനം ഏർപ്പെടുത്തുക ഉൾപ്പെടെയുള്ള ആവശ്യങ്ങളും. വ്യാപാരികൾ ഉ ന്നയിച്ചു പ്രസിഡൻ്റ് കെ എസ് റിയാസ്, ജനറൽ സെക്രട്ടറി വി താജുദീൻ, ട്രഷറർ ടി ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നിവേദനം സമർപ്പിച്ചത്.