തിരുവനന്തപുരത്ത് കോളറ സ്ഥിതീകരിച്ചു; നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിക്കാണ് കോളറ സ്ഥിതീകരിച്ചത്
തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കോളറ ബാധിച്ച് മരണമെന്ന് സംശയം. ഹോസ്റ്റില്‍ താമസിച്ചിരുന്ന യുവാവ് വയറിളക്കം ബാധിച്ച മരിച്ചതിനു പിന്നാലെ ഒപ്പം താമസിക്കുന്ന കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. തൊളിക്കോട് സ്വദേശി 26കാരൻ അനു ആണ് മരിച്ചത്.
നെയ്യാറ്റിൻകര തവരവിള ശ്രീ കാരുണ്യ മിഷന് ചാരിറ്റബിള്‍ സൊസൈറ്റി അന്തേവാസി തൊളിക്കോട് സ്വദേശി 26കാരൻ അനു ആണ് മരിച്ചത്. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ഇതേ സ്ഥാപനത്തിലെ 10 അന്തേവാസികളാണ് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്. 13 കാരനായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. മറ്റുള്ളവരുടെ സ്രവ സാം പിളുകൾ പരിശോധനയ്ക്ക് അയച്ചു. വയറിളക്കത്തേത്തുടർന്ന് അനു വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഹോസ്റ്റലിലേക്ക് മടങ്ങിയ അനു വൈകിട്ടോടെ മരിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി ഹോസ്റ്റലില്‍ പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസും അന്വേഷണം തുടങ്ങി.