ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും
തളിപ്പറമ്പ:തളിപ്പറമ്പ ഗാന്ധിനഗർ സലഫി മദ്രസയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാനിനും ഓപ്പറേഷൻ തണ്ടറിന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തളിപ്പറമ്പ എം.എൽ. എ ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. സിദ്ദീഖ് കെ. അധ്യക്ഷസ്ഥാനം അലങ്കരിച്ചു. വാർഡ് കൗൺസിലർ ഫിയാസ് കെ.കെ. പി അബ്ദുല്ല കെ.എസ് റിയാസ് മുസ്തഫ മൗലവി റഹ്മത്ത് ബീഗം എന്നിവർ സംസാരിച്ചു.അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ ഷാജി വി തളിപ്പറമ്പ എസ് ഐ അസ്ബർ ബാബു എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.നൗഷാദ് വി. ഉമ്മർ OXY,അൻസാർ OXY എന്നിവർ പ്രസീഡിയം അലങ്കരിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ മദ്രസ ലീഡർ യ ഹാൻ ഹിളർചൊല്ലിക്കൊടുത്തു.
ലഹരിവിരുദ്ധ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് റയ്യാൻ രണ്ടാം സമ്മാനം നേടിയ ഷയാൻ എന്നിവർക്ക് MLA ഉപഹാരം നൽകി.ലഹരി വിരുദ്ധപോസ്റ്റർ പ്രദർശനം, വിദ്യാർത്ഥി റാലി, ഡോക്കി മെൻ്ററി പ്രദർശനം ലഘുലേഖ വിതരണം തുടങിയ പരിപാടികൾ സംഘടിപ്പിച്ചു.