ലഹരിക്കെതിരെ കാവലായ് യൂത്ത് ലീഗ്. ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തളിപ്പറമ്പ് : മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ജാഗ്രതാ സമിതിരൂപീകരണത്തിന്റെയും
ബോധവത്കരണ ക്ലാസിന്റെയും മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി കെ സുബൈർ നിർവ്വഹിച്ചു.മുൻസിപ്പൽ പ്രസിഡന്റ് കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി.അസി.എക്സൈസ് ഇൻസ്പെക്ടർ വി വി ഷാജി ക്ലാസെടുത്തു.’കാവൽ’ എന്ന പേരിൽ നടത്തപ്പെടുന്ന ക്യാമ്പയിന്റെ ഭാഗമായി
ശാഖാ തലങ്ങളിൽ വിവിധ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.എക്സൈസ് ഇൻസ്പെക്ടർമാരായ ബിജു,കെ ഹാരിസ്,മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കൊടിയിൽ സലീം,മുൻസിപ്പൽ പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി,മുഹമ്മദ് കുഞ്ഞി കുപ്പം,പി അബ്ദുൽ റസാഖ് സംസാരിച്ചു.മുസ്ലിം ലീഗ് മുൻസിപ്പൽ ഭാരവാഹികളായ എം വി ഫാസിൽ,പി പി ഇസ്മായിൽ,വനിതാ ലീഗ് മണ്ഡലം സെക്രട്ടറി കെ പി ഖദീജ,മുൻസിപ്പൽ പ്രസിഡന്റ് പിറഹ്മത്ത്,നാസർ ഹൈവേ,തസ്ലീമ ജാഫർ,കെ എൻ അൻഷാദ്,സി പി നൗഫൽ,സി കെ മദനി,കെ എസ് ഉമ്മർ,കെ എസ് റഫീഖ്,
സഫീർ കണ്ണങ്കീൽ,കെ പി സജീർ പങ്കെടുത്തു.