സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്കൂട്ടർ യാത്രക്കാരി മരിച്ചു
തൃശൂർ : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ സ്നേഹ (32) ആണ് മരിച്ചത്. പൊറുത്തുശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആണ്. രാവിലെ ജോലിക്ക് പോകുന്നതിനിടെ യാണ് ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി രുന്നു അപകടം. ബസിന്റെ പിൻചക്രം സ്നേഹയുടെ തലയിലൂടെ കയറിയിറങ്ങി യെന്ന് നാട്ടുകാർ പറഞ്ഞു. ബസ് ജീവനക്കാർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സ്കൂട്ടറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഭർത്താവ്: ജെറി ഡേവിസ് (അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്) മക്കൾ: അമല(5) ആൻസിയ (1).