തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയില്‍ തീപിടിത്തം
തൃശൂർ : തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയില്‍ തീപിടിത്തം. അഗ്രശാലയിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഭക്ഷണം കഴിക്കാൻ ഉപയോഗിച്ചികുന്ന പാളയും മറ്റ് സാധനസാമഗ്രികളും കത്തിനശിച്ചു. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീപിടിച്ചത്. അര മണിക്കൂറിനകം തീയണച്ചതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. നവരാത്രി ആഘോഷങ്ങൾ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേർ താഴത്തെ നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു തീപിടുത്തം ഉണ്ടായത്. തീ പടർന്നതോടെ ഹാളിൽ ഉണ്ടായിരുന്നവർ പരിപാടി അവസാനിപ്പിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ പാറമേക്കാവ് ദേവസം പൊലീസില്‍ പരാതി നല്‍കുമെന്നാണ് അറിയിച്ചിരുക്കുന്നത്. എങ്ങനെയാണ് തീ പിടിത്തം ഉണ്ടായതെന്നടക്കം അന്വേഷിക്കണമെന്നും ആവശ്യപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.