തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്. എഡിജിപി എംആർ അജിത് കുമാർ ഇന്നലെ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പൂരം അലങ്കോലപ്പെട്ടതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഏകോപനത്തിലും അനുനയത്തിലും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിന് വീഴ്ച ഉണ്ടായെന്നും പറയുന്നുണ്ട്. ചിത്രങ്ങളടക്കം റിപ്പോർട്ടിലുണ്ട്. ഒരു വാർത്താ ചാനലാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും. അഞ്ചുമാസത്തെ അന്വേഷണം പൂർത്തിയാക്കി
ഇന്നലെയാണ് എഡിജിപി എം ആർ അജിത് കുമാർ റിപ്പോർട്ട് നൽകിയത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇന്നലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പൂരദിവസം രാത്രിയുണ്ടായ സംഭവങ്ങളുടെ വിവരണമാണ് റിപ്പോർട്ടിൽ കൂടുതൽ ഉള്ളതെന്നാണ് സൂചന. അതേസമയം, എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും. അഞ്ചുമാസത്തെ അന്വേഷണം പൂർത്തിയാക്കി ഇന്നലെയാണ് എഡിജിപി എം ആർ അജിത് കുമാർ റിപ്പോർട്ട് നൽകിയത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇന്നലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പൂരദിവസം രാത്രിയുണ്ടായ സംഭവങ്ങളുടെ വിവരണമാണ് റിപ്പോർട്ടിൽ കൂടുതൽ ഉള്ളതെന്നാണ് സൂചന