പൂരം കലക്കിയ സംഭവം; എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് വി എസ് സുനിൽകുമാർ
തൃശൂർ : പൂരം കലക്കിയ സംഭവത്തിൽ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി വി എസ് സുനിൽകുമാർ. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥിയായി രുന്നു വി എസ് സുനിൽകുമാർ. ‘റിപ്പോർട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ല. പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.എനിക്കു മനസിലായ കാര്യങ്ങൾ അനുസരിച്ചിട്ടുള്ളത് ആ റിപ്പോർട്ടിൽ വന്നു കൊള്ളണമെന്നില്ല. ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. രാഷ്ട്രീയ കുപ്പായം അഴിച്ചു വച്ചിട്ടു വരുന്ന സ്ഥലമാണ് തൃശൂർ പൂരം. ജനങ്ങളുടെ പൂരം ആ രീതിയിൽ തന്നെ നടക്കണം.മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നാണാഗ്രഹം.ആ സംഭവത്തിൽ പഴി കേൾക്കേണ്ടി വന്ന ആളാണ് താൻ. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാൻ ആവില്ല. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ കിട്ടിയതിനു വിശദമായി പ്രതികരിക്കാം’- അദ്ദേഹം പറഞ്ഞു.