തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഡിജിപി ശ്രീലേഖക്ക് മിന്നും ജയം
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഡിജിപി ശ്രീലേഖക്ക് മിന്നും ജയം. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ആര് ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം.
തലസ്ഥാനത്തെ ബിജെപിയുടെ സർപ്രൈസ് പ്രഖ്യാപനമായിരുന്നു ശ്രീലേഖയുടെ സ്ഥാനാർഥിത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർ. ശ്രീലേഖ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു. ശാസ്തമംഗലത്ത് 26 കാരിയായ ആര് അമൃതയായിരുന്നു ശ്രീലേഖയ്ക്കെതിരെ മല്‍സരിച്ച സിപിഐഎം സ്ഥാനാര്‍ഥി. സരളാ റാണിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. നിലവില്‍ ബിജെപി തന്നെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്.