രോഹിത് ശർമ്മ ടി20 ഇന്റർനാഷണലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യക്ക് ഇന്ന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ഇന്റർനാഷണലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്നലെ മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിൽ ആണ് രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിച്ചത്. താൻ ഇനി ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും തുടരും എന്നും രോഹിത് ശർമ്മ പറഞ്ഞു. ഇന്ന് മത്സരം കഴിഞ്ഞ ഉടൻ വിരാട് കോഹ്ലിയും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങൾ ആണ് ഇതോടെ ടി20യോട് വിടവാങ്ങിയത്. ഇരുവരും ഐ പി എല്ലിൽ കളിക്കുന്നത് തുടരും. രോഹിത് ശർമ്മ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങൾ നേടിയാണ് ടി20 കരിയർ അവസാനിപ്പിക്കുന്നത്. നേരത്തെ 2007ലും രോഹിത് ടി20 ലോകകപ്പ് നേടിയിരുന്നു.