അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ട് കാലാവധിയിൽ ഇളവ് വരുത്തി യുഎഇ
യുഎഇ അനധികൃതമായി താമസിക്കുന്നവർക്ക് നിലവിലുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി പാസ്പോർട്ട് കാലാവധിയിൽ ഇളവ് വരുത്തി. പാസ്പോർട്ടിന്റെ സാധുത ആറുമാസത്തിൽ കുറവാണെങ്കിൽ പൊതുമാപ്പിന് അപേക്ഷിക്കുന്നതിന് മുൻപ് പാസ്പോർട്ട് പുതുക്കണമെന്നായിരുന്നു ചട്ടം. ഇതാണ് ഇപ്പോൾ ഭേദഗതി ചെയ്തത്. നടപടികൾ സുഗമമാക്കാൻ പാസ്പോർട്ടിന്റെ സാധുത കാലാവധി ആറുമാസത്തിൽ നിന്ന് ഒരുമാസമായി കുറച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 31 വരെ പൊതുമാപ്പ് കാലാവധി