യു ജി പ്രവേശനം; സ്പോട്ട് അഡ്മിഷന് വേണ്ടി അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്
കണ്ണൂർ : കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ എസ് സി/ എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന് വേണ്ടി ജൂലൈ 18,19 തീയതികളിൽ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് തങ്ങൾ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിലെ ഓപ്ഷനുകൾ എഡിറ്റ് ചെയ്യുവാൻ അവസരമുണ്ട്. പ്രൊഫൈൽ ലോഗിൻ ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഒടുക്കിയതിനു ശേഷം സ്പോട്ട് അഡ്മിഷന് വേണ്ട ഓപ്ഷനുകൾ അപേക്ഷയിൽ ഉൾപ്പെടുത്താവുന്നതാണ്. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ താല്പര്യമില്ലാത്ത ഓപ്ഷനുകൾ നിർബന്ധമായും റദ്ദ് ചെയ്യേണ്ടതാണ്. നിലവിൽ ഓപ്ഷൻ നൽകാത്ത കോളേജ്/ കോഴ്സിലേക്കാണ് അപേക്ഷിക്കുന്നത് എങ്കിൽ, അപേക്ഷകർ പ്രസ്തുത ഓപ്ഷനുകൾ അപേക്ഷയിൽ ചേർക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.