നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി
നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ്. ഉല്ലാസിനും ദിവ്യയ്ക്കും ആശംസകളുമായി എത്തുന്നത് നിരവധി പേരാണ്. ഉല്ലാസിന്റെ രണ്ടാം വിവാഹം ആണ് ഇത്. ആദ്യ ഭാര്യ ആശ ഒന്നരവര്‍ഷം മുന്‍പാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഉല്ലാസിന് രണ്ട് മക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും. ടെലിവിഷന്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് ഉല്ലാസ് പന്തളം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമയിലും എത്തി.