കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷനും യാത്രയയപ്പും നടന്നു
കണ്ണൂർ : കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷനും യാത്രയയപ്പും തളാപ്പ് ചേങ്ങിനിപ്പടി യു പി സ്കൂളിൽ നടന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സുധീർ ബാബു അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് ഏറ്റുവാങ്ങുന്നവർക്ക് യൂണിയൻ ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ നമ്പൂതിരി ഉപഹാര സമർപ്പണം നൽകി. മെമ്പർമാരുടെ മക്കൾക്കുള്ള LSS USS SSLC +2 വിജയികൾക്കുള്ള ക്യാഷ് അവാർഡും മൊമെന്റോകളും വിതരണം ചെയ്തു. ചടങ്ങിൽ സെക്രട്ടറി രാജു കെ എൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി എം പി തുടങ്ങിയവർ സംസാരിച്ചു.