
പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
കൊൽക്കത്ത : പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണ കാരണം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യ മുണ്ടാവുകയായിരുന്നു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. സംസ്കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കൾ.