പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു; സിഐഎസ്എഫിൽ ഇൻസ്പക്ടർ ആയിരുന്നു
പയ്യോളി : രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരണം. കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ വച്ച് ശ്രീനിവാസൻ കുഴഞ്ഞുവീഴുകയായി രുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയാ യിരുന്നു. സിഐഎസ്എഫിൽ ഇൻസ്പക്ടർ ആയിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി പി ടി ഉഷ ഡൽഹിയിലാണുള്ളത്. മകൻ: ഡോ. ഉജ്ജ്വൽ വിഘ്നേഷ്.